Image

എയ്‌ഡിനെ പ്രതിരോധിക്കാന്‍ 9 മാര്‍ഗ്ഗങ്ങള്‍

Published on 17 January, 2013
എയ്‌ഡിനെ പ്രതിരോധിക്കാന്‍ 9 മാര്‍ഗ്ഗങ്ങള്‍
* രക്തം സ്വീകരിക്കേണ്‌ടി വരുമ്പോള്‍ എച്ച്‌ഐവി വിമുക്തമെന്ന്‌ ഉറപ്പുവരുത്തുക

* എയ്‌ഡ്‌സ്‌ രോഗിയുമായി അധരചുംബനം ഒഴിവാക്കുക.( ഉമിനീരില്‍ എയ്‌ഡ്‌സ്‌ വൈറസ്‌ കണേ്‌ടക്കാം)

* ഒന്നിലധികം പങ്കാളികളുമായുളള ലൈംഗികജീവിതം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങള്‍ ഒഴിവാക്കുക. ഒരിക്കല്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ വീണ്‌ടും ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക

* ലൈംഗിക പങ്കാളിയുടെ ആരോഗ്യനില, ജീവിതരീതി എന്നിവയില്‍ ശ്രദ്ധ പുലര്‍ത്തുക.

* ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്‌ടും ഉപയോഗിക്കരുത്‌. അവ നശിപ്പിച്ചു കളയുക. ഡിസ്‌പോസിബിള്‍ സിറിഞ്ചുകള്‍ ഉപയോഗിക്കുക.

* ബാര്‍ബര്‍ ഷോപ്പുകളില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം ഷേവിംഗ്‌ ബ്ലേഡ്‌ ഉപയോഗിക്കുക.

* ഒരാള്‍ക്കു പച്ച കുത്താന്‍ ഉപയോഗിച്ച സൂചി മറ്റൊരാള്‍ക്ക്‌ ഉപയോഗിക്കരുത്‌.

* മയക്കുമരുന്നുകള്‍ ഉപയോഗിക്കരുത്‌. (മയക്കുമരുന്നുകള്‍ കുത്തിവയ്‌ക്കാന്‍ പലരുപയോഗിച്ച സൂചി ഉപയോഗിക്കുന്നതു വഴി എച്ച്‌ഐവി വ്യാപിക്കാം)

* രക്തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും അത്‌ അണുവിമുക്തമെന്ന്‌ ഉറപ്പുവരുത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക