Image

പട്ടിണി: സൊമാലിയയില്‍ ഏഴര ലക്ഷം പേര്‍ വൈകാതെ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്ര സഭ

Published on 06 September, 2011
പട്ടിണി: സൊമാലിയയില്‍ ഏഴര ലക്ഷം പേര്‍ വൈകാതെ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്ര സഭ

സൊമാലിയയില്‍ 40 ലക്ഷം പേര്‍ പട്ടിണികൊണ്ടു വലയുന്നു. അടിയന്തര സഹായം ലഭ്യമായില്ലെങ്കില്‍ ഇവിടെ ഏഴര ലക്ഷം പേര്‍ വൈകാതെ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.

 

കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത്ക്ഷാമമുണ്ടെന്നാണര്‍ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.

സൊമാലിയയില്‍ എട്ട് മാസം മുമ്പ് പട്ടിണി ബാധിതരുടെ എണ്ണം 24 ലക്ഷമായിരുന്നു. പതിനായിരങ്ങള്‍ മരിച്ചു. അതില്‍ പാതിയും കുട്ടികളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. 

60 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക