Image

വിശ്വരൂപം എ ക്ലാസ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല

Published on 16 January, 2013
വിശ്വരൂപം എ ക്ലാസ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല
കൊച്ചി: കമലഹാസന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം വിശ്വരൂപം എ ക്ലാസ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കൊച്ചിയില്‍ ചേര്‍ന്ന എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ യോഗത്തിലാണ് തീരുമാനം. ബി ക്ലാസ് തീയറ്റര്‍ ഉടമകള്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസ് 25ന് നിശ്ചയിച്ചിരിക്കേയാണ് എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ നിര്‍ണായക തീരുമാനമെടുത്തത്. 

നേരത്തെ ചിത്രം ഡിടിഎച്ച് റിലീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തീയറ്റര്‍ ഉടമകളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ആദ്യം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തിക്കുകയും കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ ഡിടിഎച്ചിലൂടെ റിലീസ് ചെയ്യാനും ധാരണയില്‍ എത്തിയിരുന്നു. ഇതിനോടു തീയറ്റര്‍ ഉടമകള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതും. ഇതിനിടെയാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടന പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിശ്വരൂപം എ ക്ലാസ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക