Image

ഇതിഹാസ നായിക പൂമാതൈ പൊന്നമ്മയായി ഷംന

Published on 14 January, 2013
ഇതിഹാസ നായിക പൂമാതൈ പൊന്നമ്മയായി ഷംന
ധീരവനിതപൂമാതൈ പൊന്നമ്മയായി പ്രശസ്‌ത നടി ഷംന കാസിം എത്തുന്നു.
കൊളോണിയല്‍ ആധിപത്യത്തിനു മുന്‍പുള്ള മലബാറിന്റെ ഗ്രാമീണജിവിതവും അതിന്റെ സംഘര്‍ഷങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. സ്‌ത്രീത്വത്തിനുനേരെയുള്ള മൃഗീയമായ ആക്രമണങ്ങളാണ്‌ ചിത്രത്തെ സമകാലീകമാക്കുന്നത്‌. പാലേരിമാണിക്യത്തിന്റെ കഥാകാരനായ ടിപി രാജീവനാണ്‌ പൂമാതൈ പൊന്നമ്മയുടെ തിരക്കഥ എഴുതുന്നത്‌. എന്‍എസ്‌ആര്‍ മൂവീസിന്റെ ബാനറില്‍ രാജേഷ്‌ വള്ളില്‍ സംവിധാനം ചെയ്യുന്ന പൂമാതൈ പൊന്നമ്മ ഷമീര്‍ മനാട്ടില്‍ നിര്‍മിക്കും. എംജെ രാധാകൃഷ്‌ണനാണ്‌ കാമറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടി ക്കര. അനിതാ തമ്പിയുടെ വരികള്‍ക്കു വിജിപാല്‍ സംഗീതം പകരും. കല-രാജേഷ്‌ കല്‍പത്തൂര്‍, മേക്കപ്പ്‌ -പാണ്ഡ്യന്‍, വസ്‌ത്രാലങ്കാരം- രാധാകൃഷ്‌ണന്‍ മണങ്ങാട്ട്‌, വാര്‍ത്ത- ദേവസിക്കുട്ടി, സുജിത്ത്‌ ഗോപാലാണ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍. സുരേഷ്‌ കൃഷ്‌ണ, സുനില്‍ ഗോപി, ഷമ്മിതിലകന്‍ മാമുക്കോയ ഇന്ദ്രന്‍സ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രീകരണം അടുത്ത മാസം തുടങ്ങും.
ഇതിഹാസ നായിക പൂമാതൈ പൊന്നമ്മയായി ഷംന ഇതിഹാസ നായിക പൂമാതൈ പൊന്നമ്മയായി ഷംന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക