Image

തിരുവനന്തപുരത്ത്‌ വീടില്ലാത്ത ഏക രാഷ്ട്രീയക്കാരനാണ്‌ താന്‍: കുഞ്ഞാലിക്കുട്ടി

Published on 05 September, 2011
തിരുവനന്തപുരത്ത്‌ വീടില്ലാത്ത ഏക രാഷ്ട്രീയക്കാരനാണ്‌ താന്‍: കുഞ്ഞാലിക്കുട്ടി
തിരുവന്തപുരം: രാഷ്‌ട്രീയക്കാരില്‍ തിരുവനന്തപുരത്ത്‌ വീടില്ലാത്ത ഏക അളാണ്‌ താനെന്ന്‌ വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ സ്വത്തുക്കളെല്ലാം പരമ്പരാഗതമായി ലഭിച്ചതാണ്‌. അവിഹിതമായി താനൊന്നും സമ്പദിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ എന്നെ വേട്ടയാടുകയാണ്‌. മാധ്യമപ്രവര്‍ത്തകര്‍ എന്റെ കൂടെ വന്നാല്‍ എന്റെ വസ്‌തുവകകള്‍ ഞാന്‍ കണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ഭാര്യവീട്ടുകാര്‍ 10000 ഏക്കര്‍ ദേശസാല്‍ക്കരണത്തിനായി വിട്ടുകൊടുത്തവരാണ്‌. പരമ്പരാഗതമായും അനേകം വസതുക്കള്‍ എനിക്കുണ്ട്‌. സ്വത്തിനെക്കുറിച്ച്‌ പറയരുതെന്ന്‌ വിചാരിച്ചതാണ്‌. പറയിച്ചാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ഐസ്‌ക്രീം കേസ്‌ വമ്പന്‍ വക്കീലിനെ വെച്ച്‌ വാദിക്കുന്നവര്‍ക്ക്‌ ധാരാളം കാശുണ്ടെന്നും ഈ കാശ്‌ പരമ്പരാഗതമാണോ എന്നന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേസ്‌ കൊടുത്തയാള്‍ക്ക്‌ അതിനുള്ള ക്രെഡിബിലിറ്റയുണ്ടോ എന്നന്വേഷിക്കണമെന്നും സാത്വികഭാവം പ്രകടിപ്പിക്കുന്ന പലരുടെയും തനിനിറം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക