Image

രാഹുല്‍ സോണിയയെ സന്ദര്‍ശിച്ചു; ഉടന്‍ മടങ്ങിയെത്തുമെന്ന്‌ കോണ്‍ഗ്രസ്‌

Published on 05 September, 2011
രാഹുല്‍ സോണിയയെ സന്ദര്‍ശിച്ചു; ഉടന്‍ മടങ്ങിയെത്തുമെന്ന്‌ കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: ഉദര ശ്‌ത്രക്രിയയ്‌ക്കായി അമേരിക്കയില്‍ ചികിത്സ നടത്തിവരുന്ന യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ മകനും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തി.

നേരത്തേ തീരുമാനിച്ചപ്രകാരം സോണിയയ്‌ക്ക്‌ ആശുപത്രി വിടാന്‍ പറ്റിയില്ലെന്നാണ്‌ സൂചന. അതിനാല്‍ രാഹുല്‍ തിരിച്ചുപോരുകയായിരുന്നു. ഇപ്പോള്‍ സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കയാണുള്ളത്‌. സോണിയ സുഖമായിരിക്കുന്നുവെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ പറയുന്നത്‌.

ആഗസ്റ്റ്‌ നാലിനാണ്‌ 64കാരിയായ സോണിയ ശസ്‌ത്രക്രിയക്ക്‌ വിധേയയായത.്‌ തന്റെ അഭാവത്തില്‍ പാര്‍ട്ടികാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ രാഹുല്‍, എ.കെ ആന്റണി, അഹമ്മദ്‌ പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരടങ്ങുന്ന നാലംഗസംഘത്തെ ഏല്‍പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക