Image

ഫോമാ അവാര്‍ഡുകള്‍ മേജര്‍രവി, ഭാവന, പ്രകാശ്ബാരെ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എം.ജോര്‍ജ്ജ് മുത്തൂറ്റ്, ജാവേദ് ഹസന്‍ തുടങ്ങിയവര്‍ക്ക്

അനില്‍ പെണ്ണുക്കര Published on 09 January, 2013
ഫോമാ അവാര്‍ഡുകള്‍ മേജര്‍രവി, ഭാവന, പ്രകാശ്ബാരെ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എം.ജോര്‍ജ്ജ് മുത്തൂറ്റ്, ജാവേദ് ഹസന്‍ തുടങ്ങിയവര്‍ക്ക്
കൊച്ചി : ഫോമാ കൊച്ചി കണ്‍വന്‍ഷനില്‍ വിവിധരംഗങ്ങളില്‍ പ്രഗത്ഭരായവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.ബിസിനസ് അച്ചീവ്‌മെന്റ് ഗ്ലോബല്‍ അവാര്‍ഡ് പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിന്റെ ഉടമയായ എം.ജി. ജോര്‍ജ് മുത്തൂററിനും, ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് യു.എസ്.എ. ജാവേദ് ഹസനും, മിഡില്‍ ഈസ്റ്റ് അവാര്‍ഡ് സെബാസ്റ്റ്യന്‍ ജോസഫിനും ലഭിക്കും.

ഫോമാ ഫിലിം അവാര്‍ഡ് നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയ്ക്കാണ്(യു.എസ്.എ.) മികച്ച സംവിധായകന്‍ മേജര്‍ രവി, മികച്ച നടി ഭാവന.

ദൃശ്യമാധ്യമ അവാര്‍ഡ് ഇന്ത്യാവിഷനിലെ വീണാജോര്‍ജിനും, ഓണ്‍ലൈന്‍ പത്രമാധ്യമ പുരസ്‌കാരം മനോരമ ഓണ്‍ലൈന്‍ എഡിറ്റര്‍ സന്തോഷ് ജോര്‍ജ്ജിനും ലഭിക്കും. യുവരാഷ്ട്രീയ നേതാവിനുള്ള അവാര്‍ഡ് തൃത്താല നിയോജകമണ്ഡലം എം.എല്‍.എ.മോന്‍സ് ചാണ്ടിക്കും ലഭിക്കും. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കും, ആന്റണി പ്രിന്‍സിനും ലഭിക്കും.
വിവിധരംഗങ്ങളില്‍ ശോഭിക്കുന്നവര്‍ക്കായി ഫോമാ ഏര്‍പ്പെടുത്തിയ ബെസ്റ്റ് സിറ്റിസണ്‍ അവാര്‍ഡ് അംബാസിഡര്‍ ടി.പി. ശ്രീനിവാസനും, ഡോ.ഡി.ബാബു പോളിനും നല്‍കും. ജനുവരി 10ന് കൊച്ചി ഡ്രീംസ് ഹോട്ടലില്‍ വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിലാണ് പ്രസ്തുത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

ഈമലയാളി എക്‌സ്‌ക്ലൂസീവ്
ഫോമാ അവാര്‍ഡുകള്‍ മേജര്‍രവി, ഭാവന, പ്രകാശ്ബാരെ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എം.ജോര്‍ജ്ജ് മുത്തൂറ്റ്, ജാവേദ് ഹസന്‍ തുടങ്ങിയവര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക