Image

ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സ് ഓണം ആഘോഷിച്ചു.

എ.സി.ജോര്‍ജ് Published on 05 September, 2011
ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സ് ഓണം ആഘോഷിച്ചു.

ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റനിലും സമീപ പ്രദേശങ്ങളിലും വളരെക്കാലമായി അധിവസിക്കുന്ന ഏതാണ്ട് 60 വയസിനു മുകളിലുള്ള മലയാളി സീനിയേഴ്‌സ് ഇവിടത്തെ മലയാളി അസ്സോസിയേഷന്റെ മന്ദിരമായ കേരളാ ഹൗസില്‍ സെപ്റ്റംബര്‍ 3-ാം തീയതി ഒത്തുക്കൂടി ഈ കൊല്ലത്തെ ഓണം അത്യന്തം വര്‍ണ്ണോജ്വലമായി കേരളതനിമയോടെ ആഘോഷിച്ചു.

അനേകവര്‍ഷത്തെ ഓണാഘോഷ ചരിത്രങ്ങളും ഓണമുണ്ട അഭിമാനവും പരിപക്വതയും അവരുടെ ഓണാഘോഷങ്ങളില്‍ നിഴലിച്ചുനിന്നും. വീണ്ടും ഓണമുണ്ണാം എന്നൊരു പ്രതീക്ഷയും ജീവിത സായാഹ്നത്തോടുക്കുന്ന ഈ മലയാളി സീനിയേഴ്‌സിന്റെ ആഹ്ലാദനിര്‍ഭരമായ മുഖത്തും വാക്കിലും പ്രവര്‍ത്തിയിലും പ്രകടമായി കണ്ടു. ഭദ്രദീപം കൊളുത്തിയതിനുശേഷം ഈശ്വരപ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാടിപതിഞ്ഞ പഴയകാല ഓണപ്പാട്ടുകള്‍ , പഴമകള്‍ , കടംകഥകള്‍ , ഓണത്തിനെ അവതരിപ്പിക്കുന്ന വൈവിധ്യമേറിയ കഥകള്‍ ഐതീഹ്യങ്ങള്‍ ഈ പഴമക്കാര്‍ അവതിരിപ്പിച്ചപ്പോള്‍ അതൊരു വേറിട്ട അനുഭവും ആഘോഷവുമായി മാറി. ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പൊതുയോഗത്തിന് പൊന്നു പിള്ള സ്വാഗതമാശംസിച്ചു. തുടര്‍ന്ന് കെന്‍ മാത്യൂ, കോശി തോമസ്, വാസുദേവന്‍ പിള്ള, കെ.കെ.ചെറിയാന്‍ , സ്റ്റാന്‍ലി രാജന്‍ , കെ.പി.ജോര്‍ജ്, ജി.കെ.പിള്ള, ഫാദര്‍ എം.റ്റി.ഫിലിപ്പ്, എ.സി.ജോര്‍ജ്, മാത്യൂ നെല്ലിക്കുന്ന് തുടങ്ങിയവര്‍ പഴയകാല ഓണസ്മരണകളെ ബന്ധിപ്പിച്ചുകൊണ്ടു ആധുനിക കാലത്തെ ഓണാഘോഷങ്ങളേയും അതിന്റെ പ്രസക്തിയേയും ആസ്പദമാക്കി വളരെ സരസ്സമായി പ്രസംഗിച്ചു.

ഓണകവിതകള്‍ , തിരുവാതിരപാട്ടുകള്‍ , കൊയ്ത്തുപാട്ടുകള്‍ , വഞ്ചിപ്പാട്ടുകള്‍ , ഓണഫലിതങ്ങള്‍ എല്ലാം അതീവ ഹൃദ്യമായിരുന്നു. പൊന്നു പിള്ള, മോളി തോട്ടം, മോനി തോമസ് എന്നിവര്‍ നേതൃത്വം കൊടുത്ത സമൂഹഗാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. കേരളത്തിലെ മലയാളികള്‍ പോലും ഇതരസംസ്ഥാനത്തുനിന്ന് പച്ചക്കറികള്‍ ഇറുക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ വസിക്കുന്ന ഈ മുതിര്‍ന്ന മലയാളികള്‍ അവരവരുടെ അടുക്കളതോട്ടത്തില്‍ നട്ടുവളര്‍ത്തിയ വിവിധയിനം പച്ചക്കറികള്‍ ഉപയോഗിച്ച് വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയത്. ഓണം കേരള തനിമയില്‍ വിളമ്പിയ വാഴയില പോലും ഇവിടെ നട്ടുവളര്‍ത്തിയ വാഴയില്‍ നിന്നാണ് ലഭ്യമായത്. മാത്യൂ തോട്ടം നന്ദിപ്രസംഗം നടത്തിയതോടെ ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സിന്റെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

കേരളാ ഹൗസില്‍ കേരളാ ഡ്രസില്‍
ഓണസദ്യ-ഇലയില്‍ -ഇല ഉള്‍പ്പെടെ പച്ചക്കറികള്‍ അവരവരുടെ അടുക്കളതോട്ടത്തില്‍ നട്ടുവളര്‍ത്തിയതാണ്.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് : എ.സി.ജോര്‍ജ്(യു.എസ്.എ)

ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സ് ഓണം ആഘോഷിച്ചു.ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സ് ഓണം ആഘോഷിച്ചു.ഹ്യൂസ്റ്റണിലെ മലയാളി സീനിയേഴ്‌സ് ഓണം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക