Image

പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി വിതരണം ചെയ്തു

Published on 09 January, 2013
പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി വിതരണം ചെയ്തു

കൊച്ചി: നാല് മലയാളികള്‍ അടക്കം 15 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനത്തിലാണ് രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. 

ഡോ.നരേന്ദ്രകുമാര്‍, രവീന്ദ്രമേനോന്‍, ബാവ പന്തലിക്കല്‍, മുഹമ്മദ് റബീഹ് എന്നിവരാണ് പുരസ്‌കാരം നേടിയ മലയാളികള്‍. മലയാളിയായ ഡോ. നാരായണന്‍ നമ്പൂതിരി ചെയര്‍മാനായ കുവൈറ്റ് ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറവും പുരസ്‌കാരത്തിനര്‍ഹമായി. 

ദുരിതമനുഭവിക്കുന്ന പ്രവാസികളെ വിദേശ ഇന്ത്യന്‍ സമൂഹം സഹായിക്കണമെന്ന് ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക