Image

പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

Published on 09 January, 2013
പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടും: മുഖ്യമന്ത്രി
കൊച്ചി: പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധാറിന്റെ രണ്ടാംഘട്ടത്തില്‍ വിദേശ ഇന്ത്യാക്കാരെയും ഉള്‍പ്പെടുത്തണമെന്ന ആശയമാകും മുന്നോട്ട് വെയ്ക്കുന്നത്. 

പ്രവാസിയാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാനാണ് എയര്‍കേരളയ്ക്ക് ശ്രമിക്കുന്നത്. എയര്‍കേരള അനുവദിക്കുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കേരളത്തിന് ഓഹരി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എയര്‍ ഇന്ത്യാ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും താന്‍ ശ്രമിക്കുന്നുണ്ട്. എയര്‍ ഇന്ത്യയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടും: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക