Image

ഇന്ത്യയില്‍ ശരിയത്ത്‌ നിയമം കൊണ്ടു വരുന്നതിനു കൂടുതല്‍ പോരാളികളെ അയയ്‌ക്കും: പാക്‌ താലിബാന്‍

Published on 09 January, 2013
ഇന്ത്യയില്‍ ശരിയത്ത്‌ നിയമം കൊണ്ടു വരുന്നതിനു കൂടുതല്‍ പോരാളികളെ അയയ്‌ക്കും: പാക്‌ താലിബാന്‍
ശ്രീനഗര്‍: ഇന്ത്യയില്‍ ശരിയത്ത്‌ നിയമം കൊണ്ടു വരുന്നതിനുവേണ്ടി ജമ്മു കാശ്‌മീരിലേക്ക്‌ കൂടുതല്‍ 'പോരാളികളെ' അയയ്‌ക്കുമെന്ന്‌ പാകിസ്‌താന്‍ താലിബാന്‍ വെളിപ്പെടുത്തി. തെഹ്‌രിക്‌ഇതാലിബാന്‍(ടിടിപി) നേതാവ്‌ വാലി ഉര്‍ റഹ്മാനാണ്‌ പ്രഖ്യാപനം നടത്തിയത്‌. 2009 ഡിസംബറില്‍ ഒമ്പത്‌ സിഐഎ ഉദ്യോഗസ്ഥരെ വധിച്ച കേസില്‍ അമേരിക്ക വാലി ഉര്‍ റഹ്മാന്റെ തലയ്‌ക്ക്‌ 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌. പാകിസ്‌താനില്‍ ശരിയത്ത്‌ നിയമം അതിവേഗം നടപ്പാക്കി കൊണ്ടിരിക്കുകയാണ്‌. ഇതുപോലെ ഇന്ത്യയിലും കൊണ്ടു വരും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള ഒരേ ഒരു മാര്‍ഗ്ഗമിതാണെന്നും മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ്‌ അദ്ദേഹം പ്രഖ്യാപനം നടത്തിയത്‌.

പാക്‌ അധീന കാശ്‌മീരില്‍ ശരിയത്ത്‌ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു. ജമ്മുകാശ്‌മീര്‍ മേഖലയില്‍ പരിപൂര്‍ണമായി ശരിയത്ത്‌ നിയമം നടപ്പാക്കുമെന്നും വീഡിയോയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക