Image

മത്തായി വര്‍ക്കി ചെട്ടിയാര്‍കുന്നേല്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2011
മത്തായി വര്‍ക്കി ചെട്ടിയാര്‍കുന്നേല്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: ചെട്ടിയാര്‍കുന്നേല്‍ (എടശ്ശേരിപ്പറമ്പില്‍) മത്തായി വര്‍ക്കി (90) സെപ്‌റ്റംബര്‍ മൂന്നാം തീയതി വൈകിട്ട്‌ 9.35-ന്‌ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഏറെ നാളായി രോഗബാധിതനായിരുന്ന പരേതന്‍ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വെച്ചാണ്‌ അന്ത്യം.

ഭാര്യ: കത്രി, മക്കളായ ബെന്നി, ത്രേസ്യാമ്മ, ചിന്നമ്മ, അപ്പു, ലിസി എന്നിവര്‍ അമേരിക്കയിലാണ്‌. മറ്റ്‌ രണ്ടുമക്കളായ ജോര്‍ജും ആലീസും ന്യൂഡല്‍ഹിയിലാണ്‌.

അമേരിക്കയിലേക്ക്‌ കുടിയേറുന്നതിനു മുമ്പ്‌ പരേതന്‍ കാഞ്ഞിരത്താനം ഇടവകാംഗമായിരുന്നു.

അമേരിക്കയില്‍ പരേതന്റെ ഇടവകയായ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ( 608 Welsh Road, Philadelphia, PA 19115) വെച്ചായിരിക്കും അന്ത്യശുശ്രൂഷകള്‍. സെപ്‌റ്റംബര്‍ ഒമ്പതാം തീയതി വൈകുന്നേരം 6.30 മുതല്‍ 9.30 വരെ വ്യൂവിംഗ്‌ ഉണ്ടായിരിക്കും. ശനിയാഴ്‌ച രാവിലെ 10.30-ന്‌ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. ബെന്‍സലേത്തുള്ള റിഡറക്ഷന്‍ സെമിത്തേരിയിലാണ്‌ സംസ്‌കാരകര്‍മ്മങ്ങള്‍ അവസാനിക്കുന്നത്‌.
മത്തായി വര്‍ക്കി ചെട്ടിയാര്‍കുന്നേല്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക