Image

'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍

Published on 09 January, 2013
'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍

കമല്‍ഹാസന്‍ 'വിശ്വരൂപ'ത്തിന്റെ ഡി.ടി.എച്ച് പ്രീമിയര്‍ ഉപേക്ഷിച്ചു. കമല്‍ സംവിധാനം ചെയ്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ധാരണയായി.

തമിഴ് നാട് ഫിലിം തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍, നിര്‍മാതാവും വിതരണക്കാരനുമായ കേയാര്‍ എന്നിവരുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ മുന്‍നിലപാടില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയാറായത്.
 
പുതിയ ധാരണ പ്രകാരം 'വിശ്വരൂപം' ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്തശേഷമേ ഡി.ടി.എച്ച് കണക്ഷനുകള്‍ വഴി ടി.വി യില്‍ പ്രദര്‍ശിപ്പിക്കൂ. തിയറ്റര്‍ റിലീസിന് ഒരു ദിവസം മുമ്പ് ഡി.ടി.എച്ച് വഴി പ്രത്യേക പ്രദര്‍ശനം നടത്താനായിരുന്നു കമല്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് തിയറ്റര്‍ ഉടമകളുടെ സംഘടനകളുടെ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും കാരണമാക്കിയിരുന്നു. കൂടാതെ, സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കേരളത്തിലും കര്‍ണാടകത്തിലും വരെ വിതരണക്കാരെ കിട്ടിയതുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക