Image

പവര്‍ ഹോളിഡേയ്ക്ക് കെഎസ്ഇബി നീക്കം

Published on 09 January, 2013
പവര്‍ ഹോളിഡേയ്ക്ക് കെഎസ്ഇബി നീക്കം

തിരുവനന്തപുരം: അതിരൂക്ഷമായ വൈദ്യൂതി പ്രതിസന്ധി കുറയ്ക്കാന്‍ കെഎസ്ഇബി പവര്‍ ഹോളിഡേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണിക്കായി മാസത്തില്‍ ഒരു ദിവസം സബ് സ്‌റ്റേഷനുകള്‍ അടച്ചിടാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതേതുടര്‍ന്ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് നാലു മണിവരെ വൈദ്യുതി വിതരണം നിലയ്ക്കും. അറ്റകുറ്റപ്പണിക്ക് എന്ന പേരിലാണ് സബ് സ്‌റ്റേഷനുകള്‍ അടച്ചിടുക. എല്ലാ സബ് സ്‌റ്റേഷനുകളും ഒരേ സമയം അടച്ചിടില്ല. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്കുകന്ന സ്ബ്‌സ്‌റ്റേഷനുകളിലേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയുമില്ല. അതേസമയം, ഇത് പവര്‍ ഹോളിഡേ അല്ലെന്നും അറ്റകുറ്റപ്പണിക്ക് വേണ്ടി മാത്രമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

സബ് സ്‌റ്റേഷനുകള്‍ അടച്ചിടുന്ന ദിവസം വൈദ്യുതി ഉണ്ടാവില്ല. അറ്റകുറ്റപ്പണി നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക