Image

ജുവനൈല്‍ നിയമത്തില്‍ ഭേദഗതി: കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം

Published on 09 January, 2013
ജുവനൈല്‍ നിയമത്തില്‍ ഭേദഗതി: കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം

ന്യുഡല്‍ഹി: ജുവനൈല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ ജീവപര്യന്തം, വധശിക്ഷ എന്നീ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ശ്വേത കപൂര്‍ ആണ് കോടതിയെ സമീപിച്ചത് ബലാത്സംഗം, കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്ര പാര്‍ലമെന്ററികാര്യ, നിയമ, നീതിന്യായ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് അയച്ച ജസ്റ്റീസ് ഡി.മുരുകേശന്‍, ജസ്റ്റീസ് വി.കെ ജയിന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജിയില്‍ ഫെബ്രുവരി 14ന് വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ സെക്ഷന്‍ 16 ഭേദഗതി ചെയ്യണമെന്നും പ്രായപൂര്‍ത്തിയാകുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്നും 16 വയസായി കുറയ്ക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജീവ് മെഹ്‌റ, നിയമഭേദഗതി പരിഗണിച്ചുവരികയാണെന്ന് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക