Image

സമരത്തിനിടെ ജോലിക്കെത്തിയ യുവതിക്കു നേരെ കൈയേറ്റം

Published on 09 January, 2013
സമരത്തിനിടെ ജോലിക്കെത്തിയ യുവതിക്കു നേരെ കൈയേറ്റം

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരായ ഇടത് സംഘടനകളുടെ പണിമുടക്കിനിടെ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ യുവതികള്‍ക്കു നേരെ സമരാനുകൂലികളുടെ കൈയേറ്റം. പബ്ലിക് ഓഫീസിലെ പ്രധാന ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ച സമരാനുകൂലികള്‍ യുവതികളെ തടഞ്ഞു വയ്ക്കുകയും വസ്ത്രം വലിച്ചിഴക്കുകയും ചെയ്തു. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ രാവിലെ എട്ടര മുതല്‍ പ്രധാന ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. അതിനിടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു കൈയേറ്റം. സര്‍ക്കാര്‍ അനുകൂല സംഘടനയില്‍പെട്ടവര്‍ ജീവനക്കാരെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കാനും ശ്രമം നടത്തി.

അതിനിടെ, വികാസ് ഭവനില്‍ ജോലിക്കെത്തിയവരെ തടഞ്ഞ സമരാനുകൂലികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. നെടുമങ്ങാട് റവന്യൂ ടവറില്‍ ജോലിക്കെത്തിയവരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ജീവനക്കാരെ തടയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇവരെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക