Image

സൈനികരുടെ കൊല: ഇന്ത്യ പ്രതിഷേധം അറിയിക്കും

Published on 08 January, 2013
സൈനികരുടെ കൊല: ഇന്ത്യ പ്രതിഷേധം അറിയിക്കും

ന്യൂഡല്‍ഹി: കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറിയ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കും. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കുക. ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തുന്ന കൂടിക്കാഴ്ചയിലും ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കുമെന്നാണ് സൂചന.

ഇന്നലെ രാവിലെയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ പാക് സൈന്യം മെന്ദറില്‍ പട്രോളിംഗിലായിരുന്ന രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചത്. ലാന്‍സ് നായിക് ഹേംരാജ്, ലാന്‍സ് നായിക് സുധാകര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന്റെ തലവെട്ടിമാറ്റിയ പാക് സേന മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ മറ്റു രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രകോപനം എന്നാണ് കരസേന ഇതിനോട് പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക