Image

ഷാവേസിന്റെ സത്യപ്രതിജ്ഞ നാളെ നടക്കില്ല

Published on 08 January, 2013
ഷാവേസിന്റെ സത്യപ്രതിജ്ഞ നാളെ നടക്കില്ല

കാരക്കസ്: വെനസ്വേലിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹ്യുഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കില്ല. നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവയ്ക്കണമെന്ന് ഷാവേസിന്റെ അഭ്യര്‍ഥന നാഷണല്‍ അസംബ്ലി അംഗീകരിച്ചു. ആരോഗ്യനില വീണ്ടെടുത്ത് ഷാവേസ് തിരിച്ചുവരുന്നവരെ ചടങ്ങ് നീട്ടിവയ്ക്കാനാണ് അസംബ്ലിയുടെ തീരുമാനം. ഷാവേസിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വൈസ് പ്രസിഡന്റ് നികോളാസ് മധൂരോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാവേസിന്റെ അഭാവത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അര്‍ബുദ ബാധയേ തുടര്‍ന്ന് ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബാധിച്ച ശ്വാസകോശത്തിലെ അണുബാധയാണ് ഷാവേസിന്റെ നില വഷളാക്കിയത്. കഴിഞ്ഞ മാസം നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് അണുബാധയുണ്ടായത്. 1999 മുതല്‍ വെനസ്വേലയില്‍ അധികാരത്തില്‍ തുടരുന്ന ഷാവേസ് ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും വിജയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക