Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Published on 08 January, 2013
 കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല സംഘടനയില്‍പെട്ട ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ നടത്തിയ സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ധാരണയായതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്.

അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടത് അനുകൂല അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക