Image

കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷ വേണമെന്ന് ഹസാരെ

Published on 08 January, 2013
കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷ വേണമെന്ന് ഹസാരെ
മുംബൈ: മാനഭംഗം നടത്തുന്ന കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷ നടപ്പാക്കണമെന്ന് അഴിമതി വിരുദ്ധ നേതാവ് അന്നാ ഹസാരെ. ശക്തമായ നിയമങ്ങള്‍ സ്വീകരിക്കണം. കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥ ഉണ്ടാകുമായിരുന്നില്ലായെന്നും ഹസാരെ പറഞ്ഞു. 

അതേസമയം, ഡല്‍ഹി പീഡനവുമായി ബന്ധപ്പെട്ട് ആത്മീയ ഗുരു ആശാറാം ബാപുവും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവതും നടത്തിയ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹസാരെ മറുപടി പറഞ്ഞില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക