Image

കന്നട നടിയുടെ മരണം: ഭര്‍ത്താവിനും ഡ്രൈവര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published on 08 January, 2013
കന്നട നടിയുടെ മരണം: ഭര്‍ത്താവിനും ഡ്രൈവര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ബാംഗളൂര്‍: കന്നട നടി ഹേമശ്രീയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഡ്രൈവര്‍ക്കും എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവും ജെഡിഎസ് പ്രാദേശിക നേതാവുമായ സുരേന്ദ്ര ബാബുവിനും ഡ്രൈവറായ സതീശിനുമെതിരായാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 300 പേജ് വരുന്ന കുറ്റപത്രമാണ് കോടതിയ്ക്ക് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഭര്‍ത്താവിനും ഡ്രൈവര്‍ക്കുമെതിരെ കൊലക്കുറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഭര്‍ത്താവുമൊത്ത് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഹേമശ്രിയ്ക്ക് തലച്ചുറ്റലും ശാരീരികാസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്നതിന് നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നു.നടിയുടെ മരണത്തിനു ശേഷം ഒക്‌ടോബര്‍ 10നാണ് ഭര്‍ത്താവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തത്. 

തന്നെ മാതാപിതാക്കള്‍ ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു എന്ന് നടി മുമ്പ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് തന്നെ വളരെയേറെ പീഡിപ്പിക്കാറുണ്‌ടെന്നും പോലീസില്‍ പരാതിപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക