Image

പതിനഞ്ചാമത്‌ സരസ്വതി അവാര്‍ഡ്‌ മത്സരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

ബി. അരവിന്ദാക്ഷന്‍ Published on 05 September, 2011
പതിനഞ്ചാമത്‌ സരസ്വതി അവാര്‍ഡ്‌ മത്സരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: വാദ്യ-നൃത്ത-സംഗീത കലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്ന സരസ്വതി അവാര്‍ഡ്‌ മത്സരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. 4 മുതല്‍ 20 വയസുവരെ പ്രായമുള്ള കുട്ടികളുടെ ഇന്ത്യന്‍ കലകളിലുള്ള അറിവും പ്രാഗത്ഭ്യവും തെളിയിക്കുന്നതാണ്‌ പതിനഞ്ചാമത്‌ വാര്‍ഷിക സരസ്വതി അവാര്‍ഡിന്റെ ലക്ഷ്യമെന്ന്‌ മുഖ്യ സംഘാടകന്‍ ജോജോ തോമസ്‌ ന്യൂയോര്‍ക്കില്‍ പ്രസ്‌താവിച്ചു.

ശാസ്‌ത്രീയ സംഗീതം, വിവിധ ഇനം പാട്ടുകള്‍, സംഗീത ഉപകരണങ്ങള്‍, നാടോടി നൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്‌ എന്നിവയാണ്‌ മത്സര ഇനങ്ങള്‍.

അമേരിക്കയിലും കാനഡയിലും വളരുന്ന ഇന്ത്യന്‍ വംശജര്‍ക്ക്‌ മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: saraswathiawards@gmail.com, phone: 516 455 9739.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരവും അവാര്‍ഡ്‌ ദാനവും നവംബര്‍ 19-ന്‌ ക്യൂന്‍സ്‌ ബെല്‍റോസിലെ ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഫോര്‍ ടീച്ചിംഗ്‌ ഹാളില്‍ വെച്ച്‌ നടക്കുന്നതാണ്‌.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പതിനഞ്ചാം വാര്‍ഷികം കൂടുതല്‍ മികവുള്ളതായിരിക്കും. സരസ്വതി അവാര്‍ഡിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനവും പ്രോഗ്രാമുകളും സ്‌പോണ്‍സര്‍ ചെയ്യാന്‍ കലാസ്വാദകരോട്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ്‌ ജേതാക്കളെ പതിനഞ്ചാം അവാര്‍ഡ്‌ ദാന ചടങ്ങില്‍ അഭിനന്ദിക്കുന്നതാണ്‌.
പതിനഞ്ചാമത്‌ സരസ്വതി അവാര്‍ഡ്‌ മത്സരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക