Image

സമരത്തില്‍ പങ്കെടുത്തു; പിണറായിയുടെ ഭാര്യക്കു ജോലി നഷ്ടമാകും

Published on 08 January, 2013
സമരത്തില്‍ പങ്കെടുത്തു; പിണറായിയുടെ ഭാര്യക്കു ജോലി നഷ്ടമാകും
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഇടതു സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഭാര്യ ടി.കമലയ്ക്ക് ജോലി നഷ്ടമാകും. അധ്യാപികയായ കമല, ഡപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് സാക്ഷരതാ മിഷനില്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുകയാണ്. സൂപ്പര്‍ ആനുവേഷന്‍ തസ്തികയിലാണ് കമല ജോലിയില്‍ തുടരുന്നത്. 

വിരമിക്കല്‍ പ്രായം മാര്‍ച്ച് 31 ആയി നിജപ്പെടുത്തിയതിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രായം പൂര്‍ത്തിയായെങ്കിലും അടുത്ത മാര്‍ച്ച് 31 വരെ ജോലിയില്‍ തുടരാന്‍ കഴിയുന്ന സംവിധാനമാണ് സൂപ്പര്‍ ആനുവേഷന്‍. ഈ വിഭാഗത്തിലുള്ളവര്‍ പണി മുടക്കിയാന്‍ പണിമുടക്കുന്ന ദിവസം വിരമിക്കല്‍ തിയതിയായി കണക്കാക്കി ജോലി നഷ്ടമാകുമെന്നാണ് ചട്ടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക