Image

ഉമ്മന്‍ ചാണ്ടിയുടെ ജാഡ സര്‍ക്കാര്‍ ജീവനക്കാരോട് വേണ്ട: വി.എസ്

Published on 08 January, 2013
ഉമ്മന്‍ ചാണ്ടിയുടെ ജാഡ സര്‍ക്കാര്‍ ജീവനക്കാരോട് വേണ്ട: വി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജാഡ പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരോടു വേണെ്ടന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്വാന ശീലരായ ജീവനക്കാരുടെ സമരത്തിനെതിരേ നടപടികള്‍ സ്വീകരിക്കരുത്. സമരം ചെയ്യുന്നവര്‍ ദുഖിക്കേണ്ടിവരുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. ജീവനക്കാരോടു കളിച്ചാല്‍ വെട്ടേറ്റു നാടുവിട്ട സര്‍ സിപിയുടെ ഗതിവരുമെന്നും അദ്ദേഹം പറഞ്ഞു. .

പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചു പാര്‍ലമെന്റ് ഒരു തീരുമാനവും എടുത്തിട്ടില്ല. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവാണു ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക