Image

എന്‍ഡോസള്‍ഫാന്‍: സുപ്രീം കോടതി മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശം തേടി

Published on 08 January, 2013
എന്‍ഡോസള്‍ഫാന്‍: സുപ്രീം കോടതി മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശം തേടി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഇനിയും മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ ആരോഗ്യവകുപ്പുകള്‍ മുഖേന നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു. 

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം ഫെബ്രുവരി 19-ന് നടക്കും. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ഇടക്കാല നിരോധനം മൂലം കാലാവധി കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ശേഖരത്തിനും അസംസ്‌കൃത വസ്തുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്‍ഡോസള്‍ഫാന്റെ ഇടക്കാല നിരോധനം പിന്‍വലിക്കണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയില്‍ ഉത്പാദകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക