Image

ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

Published on 08 January, 2013
ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ്, കെ.കെ. ജോഷ്വ, വിജയന്‍ എന്നിവര്‍ക്കാണു നോട്ടീസ്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ നടപടി. 

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്‌ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണെ്ടന്ന സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണമെന്നും സിവില്‍, ക്രമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും നമ്പി നാരായണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസില്‍ കുറ്റക്കാരെന്നു കണെ്ടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു സിബിഐ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ നടപടി എടുക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക