Image

പാക്‌ സൈന്യം ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചുകൊന്നശേഷം മൃതദേഹം വികൃതമാക്കി

Published on 08 January, 2013
പാക്‌ സൈന്യം ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചുകൊന്നശേഷം മൃതദേഹം വികൃതമാക്കി
ജമ്മു: അതിര്‍ത്തി ലംഘിച്ച പാക്‌ സൈന്യം കശ്‌മീരില്‍ നിയന്ത്രണ രേഖയ്‌ക്കടുത്തുവെച്ച്‌ ണ്ട്‌ ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി.

അതിര്‍ത്തിയില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന ഭടന്മാര്‍ക്ക്‌ നേരെ പാക്‌ സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു. ലാന്‍സ്‌നായിക്‌മാരായ ഹേമരാജ്‌, സുധാകര്‍ സിങ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇതില്‍ ഒരു സൈനികന്റെ തലവെട്ടിയ ശേഷം ശിരസ്സുമായിട്ടാണ്‌ പാക്‌ സൈനികര്‍ ആക്രമണത്തിന്‌ ശേഷം മടങ്ങിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

പൂഞ്ച്‌ ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപമായിരുന്നു പാക്‌ ആക്രമണം. അതിര്‍ത്തി കടന്ന്‌ 100 മീറ്ററോളം മുന്നേറിയ പാക്‌ സൈനിക സംഘമാണ്‌ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്‌. ആക്രമണത്തില്‍ മറ്റ്‌ രണ്ട്‌ സൈനികര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക