Image

താനും മകളും ഒരുമിക്കുന്ന ചിത്രം ഉടന്‍: കമലഹാസന്‍

Published on 08 January, 2013
താനും മകളും ഒരുമിക്കുന്ന ചിത്രം ഉടന്‍: കമലഹാസന്‍
താനും മകള്‍ ശ്രുതി ഹാസനും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം വൈകാതെ എത്തുമെന്ന്‌ പ്രശസ്‌ത നടന്‍ കമലഹാസന്‍ പറഞ്ഞു. ശ്രുതി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകള്‍ അവസാനിച്ചാല്‍ ഞങ്ങളൊരുമിക്കുന്ന സിനിമ തുടങ്ങും- കമല്‍ പറയുന്നു. വളരെക്കുറച്ചു സിനിമകള്‍ മാത്രമേ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രുതി ചെയ്‌തിട്ടുളളു. അതിലൂടെ തന്നെ അവള്‍ പ്രശസ്‌തയായി. അതുപോലെ ഹിന്ദിയിലും പ്രശസ്‌തയാകണം. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിക്കുന്ന ചിത്രം തുടങ്ങും- കമല്‍ വ്യക്തമാക്കി.

തമിഴില്‍ സൂര്യയുടെ നായികയായി ഏഴാം അറിവ്‌, ധനുഷിന്റെ നായികയായി ത്രീ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രുതി ഇതിനകം തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്‌. ഇപ്പോള്‍ ശ്രുതിക്ക്‌ തമിഴിലും തെലുങ്കിലുമായി അവസരങ്ങളുടെ പെരുമഴയാണ്‌. എയ്‌വദു, ബലുദി എന്നീ തെലുങ്ക്‌ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ ശ്രുതി.
താനും മകളും ഒരുമിക്കുന്ന ചിത്രം ഉടന്‍: കമലഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക