Image

എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിക്ക്‌ തന്നെ ശകാരിക്കാന്‍ അധികാരമുണ്ട്‌: തിരുവഞ്ചൂര്‍

Published on 08 January, 2013
എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിക്ക്‌ തന്നെ ശകാരിക്കാന്‍ അധികാരമുണ്ട്‌: തിരുവഞ്ചൂര്‍
കോട്ടയം: എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക്‌ തന്നെ ശകാരിക്കാന്‍ അധികാരമുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകംഷ്‌ണന്‍ പ്രസ്‌താവിച്ചു. രാജ്യത്തിനു വേണ്ടി വലിയ സേവനങ്ങള്‍ ചെയ്യുന്ന സംഘടനയാണ്‌ എന്‍.എസ്‌.എസ്‌ എന്നും എന്‍.എസ്‌ തന്നെ മൂലക്കിരുത്തിയിട്ടില്ലെന്നും കോട്ടയത്ത്‌ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

അതിനിടെ തിരുവഞ്ചൂര്‍ നന്ദിയുള്ള നായരാണെന്നും അദ്ദേഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ എന്‍.എസ്‌.എസ്‌ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക