Image

ഇന്ദിരാഗാന്ധിയുടെ കൊലയാളികളെ സിഖ്‌ പുരോഹിതര്‍ ആദരിച്ച സംഭവം വിവാദത്തില്‍

Published on 08 January, 2013
ഇന്ദിരാഗാന്ധിയുടെ  കൊലയാളികളെ സിഖ്‌ പുരോഹിതര്‍ ആദരിച്ച സംഭവം വിവാദത്തില്‍
അമൃത്സര്‍: ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കി കൊന്നതിന്റെ വാര്‍ഷിക ചടങ്ങില്‍ കൊലയാളികളുടെ ബന്ധുക്കളെ സിഖ്‌ പുരോഹിതര്‍ ആദരിച്ചതായി പരാതി. കൊലയാളികളെ തൂക്കികൊന്നതിന്റെ 24ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങാണ്‌ വിവാദമായിരിക്കുന്നത്‌. സിഖ്‌ മതവിശ്വാസികളുടെ 'പരമോന്നത സഭയായ' അകാല്‍ തക്തിന്റെ തലവന്‍ ഗുര്‍ബച്ചന്‍ സിങ്‌ സത്‌വന്ദ്‌ സിങിന്റെ പിതാവിനെയാണ്‌ ആദരിച്ചത്‌.

ഔദ്യോഗിക വസതിയില്‍ വെച്ച്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന കേസില്‍ സത്‌വന്ദ്‌ സിങ്‌, കെഹാര്‍ സിങ്‌ എന്നിവരെയാണ്‌ തൂക്കിലേറ്റിയിരുന്നത്‌. 1984 ഒക്ടോബര്‍ 31ന്‌ സുരക്ഷാ ഉദ്യോഗസ്ഥരായ സത്‌വന്ദ്‌ സിങും ബിയാന്ത്‌ സിങും ക്ലോസ്‌ റേഞ്ചില്‍ വെച്ച്‌ കൊലനടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക