Image

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ യുവജനങ്ങള്‍ക്കാകണം: ശശി തരൂര്‍

Published on 08 January, 2013
വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ യുവജനങ്ങള്‍ക്കാകണം: ശശി തരൂര്‍
കൊച്ചി: വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ യുവജനങ്ങള്‍ക്കാകണമെന്ന്‌ കേന്ദ്രമന്ത്രി ശശി തരൂര്‍ പ്രസ്‌താവിച്ചു. ലോകസമൂഹമെന്ന കാഴ്‌ചപ്പാടിലേക്കുയരാനാണ്‌ രാജ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. പ്രമുഖ രാജ്യാന്തര ബിസിനസ്‌ സ്ഥാപനങ്ങളും മറ്റും നാട്ടിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവരൊടൊക്കെ സംസാരിക്കാന്‍ നമുക്കാകണം. വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നസ്ഥാപനങ്ങള്‍ രാജ്യത്തുണ്ടെങ്കിലും അടിസ്ഥാന ഭാഷാ പരിചയം മാത്രമെ ഇവിടെനിന്ന്‌ ലഭിക്കുന്നുള്ളെന്നും എറണാകുളം സെന്‍റ്‌ തെരേസാസ്‌ കോളജില്‍ ആരംഭിച്ച രാജ്യാന്തര ഭാഷാ കേന്ദ്രം ഉദ്‌ഘാടനം ചെയ്യവെ തരൂര്‍ പറഞ്ഞു.

ഭാരതത്തില്‍ ഒരോ വ്യക്തികള്‍ക്കും ചിരുങ്ങിയത്‌ രണ്ട്‌ പ്രാദേശിക ഭാഷയെങ്കിലും വശമുണ്ടാകും. എന്നാല്‍, രാജ്യാന്തര ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഈ വൈഭവം കാണാനാകുന്നില്ല. അടിസ്ഥാന ഭാഷാ പഠനത്തിനപ്പുറം ആഴത്തിലുള്ള പഠനം നേടാനാകാത്തതാണ്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക