Image

എന്തുവില കൊടുത്തും എയര്‍ കേരളയുമായി മുന്നോട്ടുപോകണം: മന്ത്രി കെ.സി. ജോസഫ്

Published on 08 January, 2013
എന്തുവില കൊടുത്തും എയര്‍ കേരളയുമായി മുന്നോട്ടുപോകണം: മന്ത്രി കെ.സി. ജോസഫ്
കൊച്ചി: എന്തുവിലകൊടുത്തും എയര്‍ കേരളയുമായി മുന്നോട്ടുപോകണമെന്നു നോര്‍ക്കമന്ത്രി കെ.സി. ജോസഫ്. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യ മലയാളികളോടു ചിറ്റമ്മനയമാണു കാണിക്കുന്നത്. അതുകൊണ്ടു തന്നെ ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ എയര്‍ കേരളയുമായി മുന്നോട്ടുപോയേ തീരൂവെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 

ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, എംബസികളില്‍ മലയാളിയായ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ നിയമിക്കുക, പ്രവാസി വെല്‍ഫയര്‍ ഫണ്ടില്‍ കെട്ടിക്കിടക്കുന്നതായി പറയപ്പെടുന്ന ഭീമമായ തുക പ്രവാസികളെ നാട്ടിലെത്തിക്കാനും നിയമസഹായം നല്‍കാനും മറ്റും ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ സത്വരമായി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നു വരുമ്പോള്‍ പുരുഷന്മാര്‍ക്ക് 50 ഗ്രാമും സ്ത്രീകള്‍ക്ക് 100 ഗ്രാമും സ്വര്‍ണാഭരണം കൊണ്ടുവരാന്‍ കഴിയുംവിധം നിയമം ഭേദഗതി ചെയ്യണമെന്നും മന്ത്രി ജോസഫ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക