Image

അര്‍ത്തുങ്കല്‍ പള്ളിയില്‍ തിരുനാള്‍ 10നു തുടങ്ങും

Published on 08 January, 2013
അര്‍ത്തുങ്കല്‍ പള്ളിയില്‍ തിരുനാള്‍ 10നു തുടങ്ങും
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 10 നു കൊടിയേറും. വൈകുന്നേരം 5.15-നു ചെത്തിപള്ളിയില്‍ നിന്ന് അര്‍ത്തുങ്കലിലേക്കു പതാക പ്രയാണം. ഏഴിനു കൊടിയേറ്റ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം. 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30-നും 7.30-നും ദിവ്യബലിയും വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, ലിറ്റനി. 11നു വൈകുന്നേരം 5.45നു മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. തിരുവല്ല സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കും. ബൈബിള്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോസ് താമരവെളിയും സംഘവും കണ്‍വന്‍ഷനു നേതൃത്വം നല്കും.

12നു വൈകുന്നേരം 5.45നു സമൂഹബലി ഫാ. ജേക്കബ് വേലിയകം, തുടര്‍ന്നു ബൈബിള്‍ കണ്‍വന്‍ഷന്‍. മതബോധന ദിനമായ 13നു വൈകുന്നേരം 5.45നു സമൂഹബലി ഫാ. തോബിയാസ് തെക്കേപാലയ്ക്കല്‍, 14 നു വൈകുന്നേരം 5.45 നു സമൂഹബലി ഫാ. ഗാസ്പര്‍ കോയില്‍പ്പറമ്പില്‍, ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപനം. സാംസ്‌കാരിക ദിനമായ 15 ന് ഉച്ചകഴിഞ്ഞു മൂന്നിന് അറവുകാട് ദേവീക്ഷേത്രമൈതാനിയില്‍ നിന്നും ബസലിക്കയിലേക്കു സാംസ്‌കാരിക റാലി നടക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

വൈകുന്നേരം 6.15നു ദിവ്യബലി ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍, ഏഴിനു കലാസന്ധ്യ. 16നു വൈകുന്നേരം 6.15 നു ദിവ്യബലി ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍. 17നു രാവിലെ 11 നു സമൂഹബലി, ദിവ്യകാരുണ്യ ആരാധന, വൈകുന്നേരം 6.15 നു സമൂഹബലി ഫാ. യേശുദാസ് കൊടിവീട്ടില്‍. 8.30ന് സമൂഹബലി ഫാ. വിജയ് ഐസക്, 10 മുതല്‍ 12വരെ ദിവ്യകാരുണ്യ ആരാധന. 

18 നു പുലര്‍ച്ചെ അഞ്ചിനു വെളുത്തച്ചന്റെ അത്ഭുത തിരുസ്വരുപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടര്‍ന്ന് സമൂഹബലി ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ത്ഥശേരി, രാത്രി 9.30വരെ വിവിധ ഭാഷകളില്‍ ദിവ്യബലിയുണ്ടായിരിക്കും. ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കല്‍ അനുസ്മരണ ദിനമായ 19 നു വൈകുന്നേരം മൂന്നിന് അനുസ്മരണ സമൂഹബലി ഫാ. മാത്യു നെറോണ. രാത്രി 10.30 വരെ തുടര്‍ച്ചയായി ദിവ്യബലി. പ്രധാന തിരുനാള്‍ ദിനമായ 20 നു രാവിലെ 11 ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. 2.30 ന് ആഘോഷമായ തിരുനാള്‍ സമൂഹബലി- വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30നും ഏഴിനും 11നും വൈകുന്നേരം നാലിനും എട്ടിനും ദിവ്യബലി. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ അനുസ്മരണ ദിനമായ 26 നു രാവിലെ 11 നു ലത്തീന്‍ ഭാഷയില്‍ ദിവ്യബലി- ഫാ. മരിയാന്‍ ജോസ് പെരേര. വൈകുന്നേരം മൂന്നിന് അനുസ്മരണ സമൂഹബലി സിഎംഐ സഭാ വികാരിജനറാള്‍ റവ. ഡോ. ജോര്‍ജ് താഞ്ചന്‍ സിഎംഐ. പ്രസംഗം ഫാ. ജെയിംസ് മഠത്തില്‍കണ്ടം. 

എട്ടാം പെരുന്നാള്‍ ദിനമായ 27നു രാവിലെ 11നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, 2.30 നു തിരുനാള്‍ സമൂഹബലി ഫാ. വിന്‍സെന്റ് മച്ചാഡോ, വൈകുന്നേരം നാലിന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 10.30 നു കൃതജ്ഞതാ സമൂഹബലി റെക്ടര്‍ ഫാ. സ്റ്റീഫന്‍ പഴമ്പാശേരില്‍. തുടര്‍ന്ന് തിരുസ്വരൂപ വന്ദനത്തിനുശേഷം രാത്രി 12നു നടയടയ്ക്കും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വാഹന പാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി വരുന്നതായി ബസലിക്ക റെക്ടര്‍ ഫാ. സ്റ്റീഫന്‍ പഴമ്പാശേരില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സാബു ജോണ്‍ തൈയില്‍ തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ കെ.ജെ. നെല്‍സണ്‍, ഷിബു, ബേര്‍ളി എന്നിവര്‍ അറിയിച്ചു.

അര്‍ത്തുങ്കല്‍ പള്ളിയില്‍ തിരുനാള്‍ 10നു തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക