Image

വേതനം കൂട്ടി ; സ്വകാര്യ ബസ്‌ സമരം ഒത്തുതീര്‍പ്പായി

Published on 08 January, 2013
വേതനം കൂട്ടി ; സ്വകാര്യ ബസ്‌ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം ഉണ്ടായത്‌.

നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദിവസക്കൂലിയില്‍ 60 രൂപ കൂടുതല്‍ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ പ്രശ്‌നം പഠിക്കാന്‍ ശമ്പള കമ്മിഷനെ നിയമിക്കാനും കമ്മിഷന്‍ റിപ്പോര്‍ട്ടു വരെ ഈ ദിവസക്കൂലി നല്‍കാനും തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക