Image

രാജ്യവികസനത്തില്‍ പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകം ; പ്രധാനമന്ത്രി

Published on 08 January, 2013
രാജ്യവികസനത്തില്‍ പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകം ; പ്രധാനമന്ത്രി

കൊച്ചി : രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രവാസികളുടെ യാത്രാദുരിതങ്ങള്‍ പരിഹരിക്കുന്നതിനും സാമ്പത്തിക-സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും പ്രവാസി സുരക്ഷയ്ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികരംഗം വളര്‍ന്നിട്ടും ദാരിദ്രം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും വികസന ഇടപെടലുകളിലൂടെയും പ്രതിസന്ധി മറികടക്കാന്‍ കഴിയും. എല്ലാവരെയും ഒത്തൊരുമിച്ചുള്ള ഒരു വികസനകാഴ്ചപ്പാടാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തികവികസനരംഗങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗള്‍ഫിലേക്കും മറ്റുമുള്ള വിമാനങ്ങള്‍ തുടരെ റദ്ദാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എയര്‍ കേരള നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.

മൗറീഷ്യസ് പ്രസിഡ്വന്റ് രാഗേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രവാസികാര്യ വകുപ്പ് സെക്രട്ടറി രാജീവ് മെഹൃഷി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക