Image

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട രാജിവച്ചു

Published on 08 January, 2013
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട രാജിവച്ചു

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട രാജിവച്ചു. രാവിലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് അര്‍ജ്ജുന്‍ മുണ്ട ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു സോറന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് യോഗത്തില്‍ അദ്ദേഹം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചത്.

അര്‍ജ്ജുന്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഎംഎം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായ ബിജെപി മന്ത്രിസഭയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സയ്യിദ് അലി നഖ്‌വിയ്ക്ക് അര്‍ജ്ജുന്‍ മുണ്ടെ കത്തു നല്‍കിയിരുന്നു.

82 അംഗ നിയമസഭയില്‍ ബിജെപിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളാണുള്ളത്. ഇതിനു പുറമേ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനിലെ ആറ് അംഗങ്ങളും രണ്ട് ജെഡി (യു) അംഗങ്ങളും രണ്ടു സ്വതന്ത്രരുമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.

ജെഎംഎമ്മിന്റെ കണക്കു പ്രകാരം ബിജെപിയ്ക്കുള്ള 28 മാസത്തെ കാലാവധി ഈ വ്യാഴാഴ്ചയാണ് അവസാനിക്കുക. എന്നാല്‍ അങ്ങനെയൊരു കരാറില്ലെന്നു കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട രേഖാമൂലം ജെഎംഎമ്മിനു മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുകക്ഷികളും തമ്മില്‍ അകന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക