Image

പങ്കാളിത്ത പെന്‍ഷന്‍ ;സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

Published on 08 January, 2013
പങ്കാളിത്ത പെന്‍ഷന്‍ ;സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ഇടത് അനുകൂല സര്‍വ്വീസ് സംഘടനകളും അധ്യാപക സംഘടനകളും ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കെഎസ്ഇബി , കെഎസ്ആര്‍ടിസി , വാട്ടര്‍ അതോറിറ്റിയിലേയും ഇടത് യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.

വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. കരുനാഗപ്പള്ളിയിലും തിരുവനന്തരഒപത്തും സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ്സുകളുടെ കാറ്റഴിച്ചുവിട്ടു. പതിനഞ്ചോളം ബസ്സുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം പണിമുടക്ക് നേരിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയില്‍ പെട്ട രണ്ട് ജീവനക്കാരെ സര്‍ക്കാര്‍ അടിയന്തരമായി സ്ഥലം മാറ്റി. ജിബിന്‍ ഷാ , ഷബീര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. അനിഷ്ഠ സംഭവങ്ങളൊ!ഴിവാക്കാന്‍ പൊലീസിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഓഫീസുകള്‍ക്കും ജോലിക്ക് കയറുന്ന ജീവക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡയ്‌സനോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാവും. പതിനാലുമുതല്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനും പണിമുടക്ക് ഭീഷണിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക