Image

കൊച്ചി മെട്രോ; ഡിഎംആര്‍സി തന്നെ

Published on 07 January, 2013
കൊച്ചി മെട്രോ; ഡിഎംആര്‍സി തന്നെ

കൊച്ചി : കൊച്ചി മെട്രായുടെ നിര്‍മ്മാണ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര നഗര വികസനമന്ത്രി കമല്‍നാഥ്. ടെന്‍ഡര്‍ നടപടികളെല്ലാം ഡിഎംആര്‍സി തന്നെ നിര്‍വ്വഹിക്കും. നിര്‍മ്മാണ ഘട്ടങ്ങളിലെല്ലാം ഡിഎംആര്‍സിയുടെ പിന്തുണയുണ്ടാവും. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെയും ഡിഎംആര്‍സിയുടെയും മുഖ്യ ഉപദേശകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായാണ് ഡല്‍ഹിയ്ക്കു പുറത്ത് ഒരു പദ്ധതി പൂര്‍ണ്ണമായും ഡിഎംആര്‍സി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ നിര്‍മാണം ഡി എം ആര്‍ സിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിനു ശേഷമാണ് കമല്‍നാഥ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന്‍, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, ചീഫ് സെക്രട്ടറി ജോസ് സിറിയക്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി എംഡി മംഗു സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക