Image

ഡല്‍ഹി പെണ്‍കുട്ടിയുടെ സ്മാരകമായി ആശുപത്രി നിര്‍മിക്കാന്‍ ആഗ്രഹമെന്ന് പിതാവ്

Published on 07 January, 2013
ഡല്‍ഹി പെണ്‍കുട്ടിയുടെ സ്മാരകമായി ആശുപത്രി നിര്‍മിക്കാന്‍ ആഗ്രഹമെന്ന് പിതാവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ ആശുപത്രി പണിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി ഡോക്ടര്‍ ആകാനാണ് ആഗ്രഹിച്ചത്. തങ്ങളുടെ ഗ്രാമത്തില്‍ ആശുപത്രിയില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ ഒരു ആശുപത്രി പണിതീര്‍ത്താല്‍ അതാകും ഏറ്റവും നല്ല സ്മാരകമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. താന്‍ അതില്‍ അഭിമാനിക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക