Image

കേരള സര്‍വകലാശാല ഉത്തരക്കടലാസു പെരുവഴിയില്‍: ഐഎംകെ ഡയറക്ടറെ കെഎസ്‌യു ഉപരോധിച്ചു

Published on 07 January, 2013
കേരള സര്‍വകലാശാല ഉത്തരക്കടലാസു പെരുവഴിയില്‍: ഐഎംകെ ഡയറക്ടറെ കെഎസ്‌യു ഉപരോധിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍ കണ്‌ടെത്തിയതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയുടെ (ഐഎംകെ) ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍വകലാശാല നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍ നിന്നും കണ്‌ടെത്തിയത് വിവാദമായിരുന്നു. എംബിഎ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡില്‍ നിന്നും കണ്‌ടെടുത്തത്. ഐഎംകെയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഉത്തരകടലാസുകളായിരുന്നു റോഡില്‍ നിന്നു കണ്‌ടെടുത്തവ. ആറ് മാസം മുന്‍പ് നടന്ന പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക