Image

ജാര്‍ഖണ്‌ഡില്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഎംഎം പിന്‍വലിച്ചു

Published on 07 January, 2013
ജാര്‍ഖണ്‌ഡില്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഎംഎം പിന്‍വലിച്ചു
റാഞ്ചി: ജാര്‍ഖണ്‌ഡില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഎംഎം പിന്‍വലിച്ചു. ഇതോടെ അര്‍ജുന്‍ മുണ്‌ടെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‌ ഭൂരിപക്ഷം നഷ്‌ടമായി.പതിനെട്ട്‌ എംഎല്‍എമാരാണ്‌ നിയമസഭയില്‍ ജെഎംഎമ്മിനുള്ളത്‌. ബിജെപിക്കും പതിനെട്ട്‌ എംഎല്‍എമാരാണുള്ളത്‌.

മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്നു അര്‍ജുന്‍ മുണ്‌ടയെ മാറ്റണമെന്നാണ്‌ ജെഎംഎം ആവശ്യപ്പെടുന്നത്‌. ഇതിന്‌ ബിജെപി തയാറായില്ല. ഇതാണ്‌ സര്‍ക്കാറിനു പിന്തുണ പിന്‍വലിക്കാനുള്ള കാരണമെന്ന്‌ ജെഎംഎം അധ്യക്ഷന്‍ ഷിബു സോറന്‍ അറിയിച്ചു. നേരത്തെ തയാറാക്കിയിട്ടുള്ള ഉടമ്പടി പ്രകാരം 28 മാസങ്ങള്‍ക്ക്‌ ശേഷം മുഖ്യമന്ത്രി പദം ജെഎംഎമ്മിനു കൈമാറണമെന്ന്‌ ഷിബു സോറന്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ജെഎംഎമ്മുമായി അങ്ങനെ യാതൊരു ഉടമ്പടിയും ഇല്ല എന്നു ബിജെപി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയായി അര്‍ജുന്‍ മുണ്‌ട തുടരുമെന്നും ബിജെപി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക