Image

മകളുടെ പേര് ബ്രിട്ടീഷ് പത്രം വെളിപ്പെടുത്തിയത് തന്റെ സമ്മതമില്ലാതെയെന്ന് പിതാവ്

Published on 07 January, 2013
മകളുടെ പേര്  ബ്രിട്ടീഷ് പത്രം വെളിപ്പെടുത്തിയത് തന്റെ സമ്മതമില്ലാതെയെന്ന് പിതാവ്
കൂട്ടബലാത്സംഗത്തിനിരയായി മരിച്ച മകളുടെ പേര് ഒരു ബ്രിട്ടീഷ് പത്രം വെളിപ്പെടുത്തിയത് തന്റെ സമ്മതമില്ലാതെയെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. ഒരു ഇന്ത്യന്‍പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.

മകളുടെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞതായി ലണ്ടനിലെ 'സണ്‍ഡേ പീപ്പിള്‍' പത്രം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കാര്യമാണ് അദ്ദേഹം നിഷേധിച്ചിരിക്കുന്നത്.

പേരു വെളിപ്പെടുത്തുന്നത് ഇതുപോലെ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു ബ്രിട്ടീഷ് പത്രത്തിന്റെ റിപ്പോര്‍ട്ട്.
അതുപ്രകാരം പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരും വിവരങ്ങളും ഞായറാഴ്ച ആ പത്രം പ്രസിദ്ധീകരിച്ചിരുന്നു. '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക