Image

ഭാവനയുടെ `യെല്ലോ'

Published on 07 January, 2013
ഭാവനയുടെ `യെല്ലോ'
രാജേഷ്‌ ബി മേനോന്‍ സംവിധാനം ചെയ്യുന്ന യെല്ലോ എന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. സംസാരിക്കാനും കേഴ്‌വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയായ എമി എന്ന കഥാപാത്രത്തെയാണ്‌ ഭവന അവതരിപ്പിക്കുക. എമിയുടെ അച്ഛന്‍ ഏലിയാസ്‌ ഒരു പുസ്‌തകപ്രേമിയാണ്‌. സാഹിത്യകാരന്മാരെ ഏറെ ഇഷ്ടപ്പെടുന്ന ഏലിയാസ്‌ തന്റെ മകള്‍ക്ക്‌ അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യയുടെ പേര്‌ നല്‍കുകയാണ്‌. മകളെ കുറിച്ച്‌ ഏറെ ആശങ്കപ്പെടുന്ന ഏലിയാസിന്റെ ആകുലതകള്‍ മറികടക്കാന്‍ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ സഹായിക്കുന്നതിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. മലയാളം, ഹിന്ദി, തമിഴ്‌ എന്നീ ഭാഷകളില്‍ മൂന്ന്‌ ഗാനങ്ങളുണ്ടാകും. ബിജു ബര്‍ണാഡ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു. യുണൈറ്റഡ്‌ ഫിലിം ആര്‍ക്കൈവ്‌സിന്റെ ബാനറില്‍ നിര്‍മിയ്‌ക്കുന്ന യെല്ലോ മുംബൈ, കൊച്ചി, ഗോവ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിയ്‌ക്കുന്നത്‌. നൗഷാദ്‌ ഷെറീഫാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്‌.
ഭാവനയുടെ `യെല്ലോ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക