Image

ഡല്‍ഹിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍

Published on 07 January, 2013
ഡല്‍ഹിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍
ന്യൂഡല്‍ഹി: ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടി ഒറ്റയ്‌ക്ക്‌ കഴിയുമ്പോള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ്‌ പ്രതികള്‍ പീഡിപ്പിച്ചത്‌. പീഡന വിവരം വീട്ടുകാരെ അറിയിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ രണ്ടുപേരെയും പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.

കേസിന്റെ തുടരന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ്‌ പറഞ്ഞു. ശിക്ഷയെക്കുറിച്ച്‌ ബോധമില്ലാത്തതു കൊണ്ടോ പേടിയില്ലാതത്തതു കൊണ്ടോ അണ്‌ ഇത്തരത്തിലുള്ള പീഡനങ്ങള്‍ അതിക്രമിച്ചു വരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. ഡല്‍ഹിയില്‍ പീഡനങ്ങള്‍ ഒരു സ്ഥിരം സംഭവമായി കൊണ്ടിരിക്കുകയാണ്‌. ഇത്തരം സംഭവങ്ങളുടെ പേരില്‍ ഇന്ത്യയുടെ തലസ്ഥാന നഗരം തലതാഴ്‌ത്തിയിരിക്കേണ്ട അവസ്ഥയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക