Image

ബാംഗ്ലൂരില്‍ മലയാളി യുവതി വീട്ടില്‍ മരിച്ച നിലയില്‍

Published on 07 January, 2013
ബാംഗ്ലൂരില്‍ മലയാളി യുവതി വീട്ടില്‍ മരിച്ച നിലയില്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വീട്ടില്‍ മലയാളി യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശിനി റോഷ്‌നിയാണ്‌ മരിച്ചത്‌. കൊലപാതകമെന്ന്‌ പ്രാഥമിക നിഗമനം. ഭര്‍ത്താവ്‌ ഹരിദാസിനൊപ്പം താമസിക്കുകയായിരുന്നു റോഷ്‌നി. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഹരിദാസിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. എട്ടുവര്‍ഷം മുന്‍പാണ്‌ ഇവരുടെ വിവാഹം നടന്നത്‌. പൂട്ടിയിട്ട വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണ്‌ അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചത്‌. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക