Image

മഅദനിയെ ആശുപത്രിയിലേക്ക്‌ മാറ്റി

Published on 07 January, 2013
മഅദനിയെ ആശുപത്രിയിലേക്ക്‌ മാറ്റി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിലേക്ക്‌ മാറ്റി. വൈറ്റ്‌ഫീല്‍ഡിലെ സൗഖ്യ ആയുര്‍വേദ ആശുപത്രിയിലാണ്‌ മഅദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഭാര്യക്കും മകനും മഅദനിക്കൊപ്പം ആശുപത്രിയില്‍ കഴിയാന്‍ അനുവാദമുണ്ട്‌.

ആരോഗ്യസ്‌ഥിതി മോശമാണെന്നും വിദഗ്‌ധ ചികിത്സ ആവശ്യമാണെന്നും കാണിച്ച്‌ മഅദനി പരപ്പന അഗ്രഹാര കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആശുപത്രിയില്‍ തനിക്ക്‌ സഹായികളെ ആവശ്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക