Image

ഭൂമിദാനക്കേസ്: ഹര്‍ജികള്‍ നാലാഴ്ചത്തേക്ക് മാറ്റി

Published on 07 January, 2013
ഭൂമിദാനക്കേസ്: ഹര്‍ജികള്‍ നാലാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതി ചേര്‍ക്കപ്പെട്ട ഭൂമി ദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതു സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റി. വിഎസിന്റെ ബന്ധുവായ ടി.കെ.സോമന്‍, പഴ്‌സനല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ സമയം വേണമെന്ന ഇവരുടെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

ജസ്റ്റിസ് പി.സദാശിവവും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമടങ്ങുന്ന ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. കേസില്‍ വി.എസിന് പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവുകളുടെ രേഖ ഹാജരാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നാലാത്തെ സാവകാശം തേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക