Image

ഡല്‍ഹി കൂട്ടമാനഭംഗം: കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

Published on 07 January, 2013
ഡല്‍ഹി കൂട്ടമാനഭംഗം: കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ഹാജരാക്കിയ സാകേത് മെട്രോപോളിറ്റന്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രതികള്‍ക്കു വേണ്ടി ഹാജരാകാന്‍ സന്നദ്ധനായ അഭിഭാഷകനെതിരെ സാകേത് കോടതിയിലെ അഭിഭാഷകര്‍ സംഘടിച്ച് പ്രതിഷേധിച്ചു. അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രതിഭാഗം അഭിഭാഷനെ മറ്റുള്ളവര്‍ തടഞ്ഞുവച്ചു. രാജ്യമെമ്പാടുമുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് സാകേത് ബാര്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ സമീപിച്ചതിനാലാണ് ഹാജരാകാന്‍ തീരുമാനിച്ചതെന്ന് എംഎല്‍ ശര്‍മ്മ എന്ന അഭിഭാഷകന്‍ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതികളെ രാവിലെ കോടതിയില്‍ എത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക