Image

പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ക്ക് കൊച്ചി ലേമെറിഡിയനില്‍ തുടക്കമായി

Published on 06 January, 2013
പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ക്ക് കൊച്ചി ലേമെറിഡിയനില്‍ തുടക്കമായി
കൊച്ചി: പതിനൊന്നാം പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ക്ക് കൊച്ചി ലേമെറിഡിയനില്‍ തുടക്കമായി. പ്രവാസി പങ്കാളിത്തം ഇന്ത്യന്‍ വളര്‍ച്ചയില്‍ എന്നതാണ് ഇത്തവണത്തെ പ്രവാസി സംഗമത്തിന്റെ പ്രമേയം. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംയുക്തമായി നിര്‍വഹിച്ചു. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വയലാര്‍ രവി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, നോര്‍ക്ക സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, എക്‌സൈസ് മന്ത്രി കെ.ബാബു, എംപിമാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, ഹൈബി ഈഡന്‍ എംഎല്‍എ, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ഐസക് തോമസ്, വിദേശകാര്യ ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) എ.ആര്‍.ഘനശ്യാം, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി (വിദേശികള്‍) വി.വുംലുന്‍മാംഗ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക