Image

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളാ സര്‍ക്കാരിനൊപ്പം: കെ.എം. മാണി

അനില്‍ പെണ്ണുക്കര (emalayale) Published on 06 January, 2013
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളാ സര്‍ക്കാരിനൊപ്പം: കെ.എം. മാണി
കൊച്ചി: ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിനൊപ്പമാണെന്ന്‌ ധനകാര്യവകുപ്പ്‌ മന്ത്രി കെ.എം. മാണി. ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ കൊച്ചി സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ 25 വര്‍ഷമായി കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു സാധാരണക്കാരനാണ്‌ ഞാന്‍. അതുകൊണ്ട്‌ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സര്‍ക്കാരിനെപ്പോലെതന്നെയാണെന്ന്‌ തോന്നാറുണ്ട്‌. സഹായം ലഭിക്കേണ്ട സമയത്ത്‌ ലഭിക്കുക, അത്‌ നല്‍കുക എന്നത്‌ വലിയ കാര്യമാണ്‌. അത്‌ ഫൊക്കാനാ കൃത്യമായി ചെയ്യുന്നതില്‍ ഗവണ്‍മെന്റും സന്തോഷിക്കുന്നു. പലപ്പോഴും സര്‍ക്കാരിന്റെ ശ്രദ്ധ എത്താത്തയിടങ്ങളില്‍ ഫൊക്കാനാ പോലെയുള്ള സംഘടനകളുടെ ശ്രദ്ധ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ വലിയ ആശ്വാസമാകും. `ഒരു ജില്ലയ്‌ക്ക്‌ ഒരു കാല്‍' എന്ന ഫൊക്കാനാ യുവ നേതൃത്വത്തിന്റെ പദ്ധതി ഫൊക്കാനയെ അമേരിക്കയിലെ യുവജനങ്ങള്‍ നെഞ്ചേലേറ്റിയതിന്റെ തെളിവാണ്‌. ഫൊക്കാനയും യുവജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത്‌ സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായെന്നും കെ.എം. മാണി പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള അധ്യക്ഷതവഹിച്ച യോഗത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മാര്‍ തിമോത്തിയോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫൊക്കാന അവാര്‍ഡ് വിതരണം സംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്. ശിവകുമാറും 'ഫൊക്കാന ടുഡേ പ്രകാശനം സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ് ജേക്കബും നിര്‍വഹിച്ചു.

എംപിമാരായ ആന്റോ ആന്റണി, പി. രാജീവ്‌, കെ.പി. ധനപാലന്‍, പി.ടി. തോമസ്‌, എം.എല്‍.എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, രാജു ഏബ്രഹാം, പി.സി. വിഷ്‌ണുനാഥ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, മോന്‍സ്‌ ജോസഫ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, അന്‍വര്‍ സാദത്ത്‌, മുന്‍ എം.എല്‍.എ ടി.യു കുരുവിള, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു, കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഐ. ജേക്കബ്‌, കണ്യൂസര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ. റോയ്‌ തോമസ്‌, മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ തോമസ്‌ ജേക്കബ്‌, ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്‌, ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ഐസക്ക്‌, ഫൊക്കാനാ നേതാക്കളായ ടി.എസ്‌. ചാക്കോ, ലതാ കറുകപ്പള്ളില്‍, ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ലീലാ മാരേട്ട്‌, ഫൊക്കാനാ യുവജനവിഭാഗം ദേശീയ പ്രസിഡന്റ്‌ എബി റാന്നി എന്നിവര്‍ പ്രസംഗിച്ചു. ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗം ജോയി ചെമ്മാച്ചേല്‍ നന്ദി പറഞ്ഞു.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളാ സര്‍ക്കാരിനൊപ്പം: കെ.എം. മാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക